10:29pm 09 September 2026
NEWS
കയ്യെഴുത്ത് ബൈബിൾ സമർപ്പണം നടത്തി; വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിന് ചരിത്രമുഹൂർത്തം
08/09/2026  09:00 PM IST
nila
കയ്യെഴുത്ത് ബൈബിൾ സമർപ്പണം നടത്തി; വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിന് ചരിത്രമുഹൂർത്തം


വെൺമണി:  ഇടവകാംഗങ്ങളുടെ വിശ്വാസവും ആത്മീയ കൂട്ടായ്മയും പ്രതിഫലിച്ച മനോഹരമായ കയ്യെഴുത്ത് ബൈബിളിന്റെ ഔദ്യോഗിക സമർപ്പണം വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ നടത്തി.
 പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാൾ ദിനത്തിൽ ചെങ്ങന്നൂർ ഭദ്രാസനാധിപൻ 
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഭക്തിനിർഭരമായ ചടങ്ങിൽ ബൈബിൾ സമർപ്പണം നിർവ്വഹിച്ചു.
ഇടവക വികാരിയും സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ്  പ്രസിഡന്റുമായ  ഫാ ജാൾസൺ
പി. ജോർജ്ജിന്റെ ദീർഘവീക്ഷണത്തോടെയുള്ള ആശയം, മുതിർന്നവരുടെ സജീവ കൂട്ടായ്മയാണ്
ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചത്.
പരിശുദ്ധ ആത്മാവിന്റെ പ്രചോദനത്താൽ ഇടവകയിലെ 82 ദൈവമക്കൾ പ്രാർത്ഥനാപൂർവ്വം ചേർന്നാണ് ബൈബിളിലെ വചനങ്ങൾ സ്വന്തം കൈപ്പടയിൽ മൂന്നു മാസം കൊണ്ട്  പകർത്തിയെഴുതിയത്.
പദ്ധതിയുടെ ഭാഗമായി പങ്കെടുത്തവരെ ആദരിക്കുന്ന അനുമോദന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും കഴിഞ്ഞ ഓഗസ്റ്റ് 16-ന് നടന്നിരുന്നു.
വരുംതലമുറകൾക്ക് വലിയൊരു ആത്മീയ തണലായും ഇടവകയുടെ വിശ്വാസപാരമ്പര്യത്തിന്റെ സ്വർണ്ണ അധ്യായമായും ഈ കയ്യെഴുത്ത് ബൈബിൾ നിലകൊളളും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img